Ente yesu enikku nallavan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Ente yesu enikku nallavan
avan ennennum mathiyayavan
apathil rogathil van prayasangalil
maname avan mathiyayavan (2)

kalvari malamelkkayari
mulmudi shirassil vahichu
ente vedana sarvvavum neeki ennil
puthujeevan pakarnnavanam (2) (ente yesu..)

avanadyanum anthyanume
divyas‌nehathin uravidame
padinayirathiladisreshtanavan
s‌thuthyanam vandyanam nayakan (2) (ente yesu..)

marubhuyatra adikatdinam
pradikulangal anunimisham
pakal meghas‌tam‍bham ratri agnithunay
enne anudinam vazhi nadathum (2) (ente yesu..)

ente kleshamellam neengippom
kannuneerellam thudachidume
avan rajavay vanil velippedumpol
njan avanidam parannuyarum (2) (ente yesu..)

This song has been viewed 18182 times.
Song added on : 9/14/2018

എന്‍റെ യേശു എനിക്കു നല്ലവന്‍

എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍ (2)
                    
കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം (2) (എന്‍റെ യേശു..)
                    
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) (എന്‍റെ യേശു..)
                    
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തം‍ഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും (2) (എന്‍റെ യേശു..)
                    
എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും (2) (എന്‍റെ യേശു..)



An unhandled error has occurred. Reload 🗙