Yeshuvil aashrayam vachidunnor kleshangal

Malayalam
യേശുവിൽ ആശ്രയം വച്ചിടുന്നോർ ക്ളേശങ്ങൾ

Song

  • Malayalam

    1 യേശുവിൽ ആശ്രയം വച്ചിടുന്നോർ
    ക്ലേശങ്ങൾ വന്നാലും പേടിക്കില്ല
    വൈരിയിൻ കൈയിൽ നിന്നും രക്ഷിക്കും
    ധൈര്യമായ് നിർത്തിടും തൻ സമീപേ

    വാഴ്ത്തുക നീ എൻ മനമെ
    വാക്കു മാറാത്തവൻ നിൻ രക്ഷകൻ
    നിത്യവും കാക്കുന്ന ഇമ്മാനുവേൽ
    നിത്യതയോളവും നടത്തിടും

    3 നീതിമാൻ വിശ്വാസത്താൽ ജീവിക്കും
    ഭീതിയിൻ കാറുകൾ ഏറിടിലും
    ശൈലവും കോട്ടയും ക്രിസ്തുവത്രേ
    ദൈവവും രക്ഷയിൻ ഗോപുരവും;- വാഴ്ത്തു...

    4 ആഴമാം വാരിധി മദ്ധ്യത്തിൽ നീ
    ആണ്ടുപോയെന്നാലും പേടിക്കേണ്ട
    തൻ കരം നീട്ടി കരേറ്റിടും താൻ
    വൻ പരിശോധന നേരമതിൽ;- വാഴ്ത്തു...

  • English

    Yeshuvil aasrayam vachidunnor
    Kleshangal vannaalum pedickilla
    Vairiyin kayyil ninnum rakshikkum
    Dairyamai nirthidun than sameepe

    Vaazhthuka nee en maname
    Vaakku maaraathavan nin rakshakan
    Nithyavum kaakkunna Immaanuel
    Nithyathayolavum nadathidum

    Neethimaan viswaasathaal jeevikkum
    Bheedhiyin kaarukal eridilum
    Sailavum kottayum krishthuvathre
    Daivavum rakshayin gopuravum

    Aazhamaam vaaridhi madhyathil nee
    Aandu poyennaalum pedickenda
    Than karam neetti karettidum thaan-
    Van parishodhana neramathil

Song added on : September 27, 2020
This song has been viewed 694 times.

Rate This Song