Nirmalamaayoru hridayam nee lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

nirmalamaayoru hridayam nee ennil menayaname
sthiramayoru aathmavine ennil puthukkane
thallikkalayaruthe aa sannidhiyil ninnum
eduthumattruthe parishuddhathavine
nin rakshayin santhosham nee thirike tharane

en lamghanangalellam njaan nannaayi ariyunnu
en paapam eppozhum en mumpilirikkunnu
maayicheedaname en lamghangalellaam
nannaayi kazhukename en akrithyamokkeyum
nin hridaya santhoshamennil nee kelkkumarakki

ninnodu thanne njaan paapam cheythupoye
ninnishdamokkeyum njaan paade marannupoy
krupayundakaname nin dayakkothavannam
venamayakkename enne himathinekkaalum
nin neethiye ghoshippaan en adharam thurakkene

en papam kaanaathe nin mukham maraykkane
en akrithyamokkeyum nee maayicheedaname
nirasichedaruthe iee nurungiya hridayathe
menenjedukkename iee thakarum manassine
nin yagapeedhangalill njaan yaagamayedatte

This song has been viewed 653 times.
Song added on : 9/21/2020

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തുമാറ്റരുതേ പരിശുദ്ധാത്മാവിനെ
നിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേ

എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായി അറിയുന്നു
എൻ പാപം എപ്പോഴും എൻ മുമ്പിലിരിക്കുന്നു
മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം
നാന്നായി കഴുകേണമേ എൻ അകൃത്യമൊക്കെയും
നിൻ ഹൃദയ സന്തോഷമെന്നിൽ നീ കേൾക്കുമാറാക്കി

നിന്നോടു തന്നെ ഞാൻ പാപം ചെയ്തുപോയ്
നിന്നിഷ്ടമൊക്കെയും ഞാൻ പാടേ മറന്നുപോയ്
കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം
വെണ്മയാക്കേണമേ എന്നെ ഹിമത്തിനേക്കാളും
നിൻ നീതിയെ ഘോഷിപ്പാൻ എൻ അധരം തുറക്കേണേ

എൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണേ
എൻ അകൃത്യമൊക്കെയും നീ മായിച്ചീടണമേ
നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ
മെനെഞ്ഞെടുക്കേണമേ ഈ തകരും മനസ്സിനെ
നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായീടട്ടെ



An unhandled error has occurred. Reload 🗙