Yeshuve nin snehamenne lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 yeshuve nin snehamenne kaththu sookshichu
nin krupayil’innayolam ninnuporuvan
2 nashakante ooduvazhi chuti nadannu-nathhaa
Mishra deshathandhanay njaan mumpu nadannu
3 papabharamennil ninnu nekki neeyenne-daiva-
kopatheyil vezhathente shapam therthu nee
4 naalthorumen bharangkale nee vahikkunnu-ente
ullamathil pallikondu vazhunnathu nee
5 papathinte shodhanakal varddhichedumpol-nathhaa
papam cheyyathennil krupa thannu palikka
6 ie maruvil njaanidari venupokathe-sarva-
Dur’mohavumennil ninnu doore neekkuka
7 loka sneham poonde dasan demasakathe-enne
lokathil nee anyanay kathukollenam
8 pandarulaksham yoddhakkalaayi enniyavaril-anthyam
randuperaay thernnathorkkil bhethiyundennil
9 aapathilum kshamathilum yeshuve nee mathram-enne
kshemamay paalikkenam aardravane nee
10 pirupiruppum maruthalippum vannupokathe-enne
karangalil nee paripalikka paramarajave
11 svargakanan nattilente paadam vekkuvaan-ini
ethranaal njaan kshonithannil kathu parkkenam
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു
1 യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചു
നിൻ കൃപയിലിന്നയോളം നിന്നുപോരുവാൻ
2 നാശകന്റെ ഊടുവഴി ചുറ്റി നടന്നു-നാഥാ
മിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നു
3 പാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-
കോപത്തീയിൽ വീഴാതെന്റെ ശാപം തീർത്തു നീ
4 നാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്റെ
ഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീ
5 പാപത്തിന്റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാ
പാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്ക
6 ഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-
ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുക
7 ലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെ
ലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണം
8 പണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യം
രണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽ
9 ആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെ
ക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീ
10 പിറുപിറുപ്പും മറുതലിപ്പും വന്നുപോകാതെ-എന്നെ
കരങ്ങളിൽ നീ പരിപാലിക്ക പരമരാജാവേ
11 സ്വർഗകനാൻ നാട്ടിലെന്റെ പാദം വെക്കുവാൻ-ഇനി
എത്രനാൾ ഞാൻ ക്ഷോണിതന്നിൽ കാത്തു പാർക്കേണം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |