Ithramam mahathbhudham anubhavippan
Song
- Malayalam
ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻനന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീ
എന്റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേ
പകരമായി തരുവാൻ ഇല്ലൊന്നും നാഥനെ
എന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻ1 ജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെ
യോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെ
ഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോ
ഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോ2 മരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾ
ഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾ
എന്റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽ
സ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽ3 സർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്
ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽ
തന്റെ മരണത്താൽ നിത്യ രക്ഷ പ്രാപിച്ചവർ നാം
തന്റെ കൃപയിൻ അത്യന്തധനം ലഭിച്ചവർ നാം - English
Ithramam mahathbhudham anubhavippan
ie ezhayaakunna njan ethra bhagyavannanmayonnum ennilillennarinjittum nee
Ente rakshakkay aa van maranam ettaduthille
Pakaramay tharuvan illonnum naadhane
Ennil akrithyangal allathonnum kaanunnilla njannjanikalkku maranjirunna velippadine
yogyanmarkku nashttappetta nithya rakhaye
ie dhoshikalaam njangalil nee pakarnnuvallo
ie ayogyaraaya njangalil nee kaninjuvallo2 maranathe lakshyam vechu njan nadannappol
oru padhavikkum arhathayillathirunnappol
ente lakshyavum veekshanavum nee mattiyathorthal
swantha makkalkkulla sthaanatheyum nalkiyatorthal3 Sarva paapatheyum etteduthu marichavanay
Ithra parishudhan yeshuveppol aarundee bhoovil
Thante maranathal nithya raksha praapichavar naam
Thante kripayin athyandhadhanam labhichavar naam
This song has been viewed 962 times.
