Eereyamo naliniyum yeshuve kanuvan

Malayalam
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ

Song

  • Malayalam

    ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!

    1 ദുരിതമെഴുമീ ധരയിൽ വന്നോ 
    കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ
    പ്രേമനിധിയെ കാണുവതെന്നിനി?

    2 എന്നെയോർത്തു കരഞ്ഞ കണ്ണിൽ 
    മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ
    ചെന്നു നേരിൽ കാണുവതെന്നിനി?

    3 വിശ്വസിപ്പോർ വീതമായി 
    വിശ്വമേകും വിനകൾ തീർക്കും ആ ആ ആ
    വീട്ടിൽ ചെന്നു ചേരുവതെന്നിനി?

    4 പിരിഞ്ഞുപോയ പ്രിയരെ കണ്ടു 
    പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ
    പുതിയ ഗീതം പാടുവതെന്നിനി?

    5 ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ 
    എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആ
    മുഖാമുഖമായ് കാണുവതെന്നിനി?

Song added on : September 16, 2020
This song has been viewed 511 times.

Rate This Song