Than karaviruthinaal namme menanja

Malayalam
തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞ

Song

  • Malayalam

    തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞ
    തൻ ഛായയിൽ നമ്മെ സൃഷ്ടിച്ച
    തൻ വാക്കിനാൽ അഖിലാണ്ഡത്തെ ചമച്ച
    നിസ്തുലനാം ദൈവമേ അങ്ങെത്ര വല്ലഭൻ

    പാപിയായ എന്നെയും തേടിവന്ന സ്നേഹമേ
    പാവന നിണം എനിക്കായി ചൊരിഞ്ഞ സ്നേഹമേ
    പാറമേൽ എന്നെ ഉറപ്പിച്ച സ്നേഹമേ
    പുതുഗീതം എൻ നാവിൽ തന്നുവല്ലോ

    കർത്താവാണെൻ ബലം അവനെന്റെ സങ്കേതം
    കഷ്ടത്തിൽ തുണയായി എന്നരികിലുണ്ട്
    ഭൂമി മാറിയാലും പർവ്വതം കുലുങ്ങിയാലും
    ഭയപ്പെടില്ല പതറുകില്ല ഞാൻ

    തേജസ്സിൻ മാഹാത്മ്യമോർത്താൽ
    ഈ ലോക കഷ്ടങ്ങൾ സാരമില്ല
    കാഹളശബ്ദത്തിൻ മാറ്റൊലി കേൾക്കാറായ്
    കർത്തനെ എതിരേല്പാൻ ഒരുങ്ങുക പ്രിയരേ

  • English

    than karaviruthinaal namme menanja
    than chhaayayil namme srishdicha
    than vaakkinaal akhilaandathe chamacha
    nisthulanaam daivame angethra vallabhan

    paapiyaaya enneyum thedivanna snehame
    paavana ninam enikkaayi chorinja snehame
    paaramel enne urappicha snehame
    puthugeetham en naavil thannuvallo

    karthaavanen balam avanente sangketham
    kashdathil thunayaay ennarikilunde
    bhoomi maariyaalum parvvatham kulungiyaalum
    bhayappedilla patharukilla njaan

    thejassin maahaathmyamorthaal
    iee loka kashdangal saaramilla
    kaahalashabdathin mattoli kelkkaaraay
    karthane ethirelppaan orunguka priyare

Song added on : September 25, 2020
This song has been viewed 452 times.

Rate This Song

YouTube Videos