Impamodeshuvil therum anpode lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ
1 ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ
കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ
ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ!
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
തേറും തേറും തേറും അന്ത്യത്തോളം
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
2 ഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേ
ദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേ
തേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേ
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
3 ഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ
കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേ
വിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേ
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
4 ഇമ്പമോടേശുവിൽ തേറും അന്ത്യശ്വാസം പോം വരെ
ശരീരം പുല്ലുപോൽ വാടും കാര്യമല്ലേതുമേ
കേടുള്ളോർ കൂടു വീഴ്കിലും നടുങ്ങിപ്പോകാതുണരും
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
തേറും = വിശ്വസിക്കും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |