Balahenathayil kaviyum daivakrupayen lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Balahenathayil kaviyum daivakrupayen 
aashrayam maname
ente thaazhchayilenne ortha van krupayen
dhyaanamen maname

1 shathru bhe?ha?i muzakki thakarthiduvan ethumpol
ma?achidumavan parichayalenne
uyarthedumavan pa?amelenne
uyarthidu? njaan jayagho?ha? anne;- balahi…

2 maruyathra thernniduvan ini kaalame?eyilla
chernnidu? vega? impa ve??il njaan
thernnidu? vega? thumpa?ga?ellam
ma?annidu? njaan mannin khedamella?;- balahi..

3 karthr?ukaha?a? dhvanikku? maddhyavanil priyan varum
uyirkku? kristhuvil marichavaranne
rupantharappedu? she?hichoranne
chernnidu? njaan vi?puriyilanne;- balahi…

4 vanamegha ma?iya?ayil en priyanodo?hu njaan
vaasa? cheythidu? yugayuga?gka?ay
vazhthippadidu? yeshu rajane
uyarthi?u? njaan jaya gho?ha? anne;- balahi..

 

This song has been viewed 339 times.
Song added on : 9/15/2020

ബലഹീനതയിൽ കവിയും ദൈവകൃപയെൻ

ബലഹീനതയിൽ കവിയും ദൈവകൃപയെൻ 
ആശ്രയം മനമെ
എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ
ധ്യാനമെൻ മനമെ

1 ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ
മറച്ചിടുമവൻ പരിചയാലെന്നെ 
ഉയർത്തീടുമവൻ പാറമേലെന്നെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ…

2 മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല
ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ
തീർന്നിടും വേഗം തുമ്പങ്ങളെല്ലാം
മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം;- ബലഹീ..

3 കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും
ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്
രൂപാന്തരപ്പെടും ശേഷിച്ചോരന്ന്
ചേർന്നിടും ഞാൻ വിൺപുരിയിലന്ന്;- ബലഹീ…

4 വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ
വാസം ചെയ്തിടും യുഗായുഗങ്ങളായ്
വാഴ്ത്തിപ്പാടിടും യേശുരാജനെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്;- ബലഹീ..



An unhandled error has occurred. Reload 🗙