Vanchitham arulidum
Song
- Malayalam
വാഞ്ഛിതമരുളിടും വാനവർക്കധിപ നീ
വന്നിടുക വരം തന്നിടുക
തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ
അഞ്ചിടാതെ പരം കെഞ്ചിടുന്നേ1 മുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു
ചിൽപ്പൊരുളേ, ദയാതൽപ്പരനേ,
ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി
സത്പഥമടിയർക്കു കാട്ടുക നീ2 ആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ
തൃപ്തരായടിങ്ങൾ തീർന്നിടുവാൻ
സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം
ശുദ്ധിയായ് ജീവിപ്പാറാകണമേ3 പൊന്നിലുമഖിലമീ മന്നിലുമതുവിധം
വിണ്ണിലും വിലയേറും നിൻവചനം
ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ
മന്നവനേ, ദയ ചെയ്യണമേ4 മന്ദമനസ്സുകളിലുന്നത ബലത്തോടു
ചെന്നിടണം പരാ നിൻവചനം
നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ
ചെയ്യണമേ കൃപ പെയ്യണമേ5 പൂവിലും മണമേറും പൊന്നിലുമൊളിചിന്നും
തേനിലും മധുരമേ നിൻവചനം
രാവിലും പകലിലും ജീവനായ് ഭവിച്ചുമൽ
ഭാവിയനുഗ്രഹമാകണമേ - English
Vanchitham arulidum vaanavarkk adhipaa, nee
Vanniduka varam thanniduka
Thanchamadiyarkku nee yennarinjadiyangal
Anchidaathe param kenchidunne;-1 Mulppadarppinnu mel kelpodamarnnoru
Chilpporule, dayaa thalpparane
Darppamellaam neekki ulkkalaham pokki
Sathpadamadiyarkku kaattuka nee;-2 Aathmavishappu daaham ettamarulka deva
Thruptharaay adiyangal theernniduvaan
Sushmamam thirumozhi kettarinjathu vidham
Shudhiyaay jeevippaar aakename;-3 Ponnilum’akhilamee mannilum athuvidham
Vinnilum vilayerum nin vachanam
Innu dharichu njangal dhanyaraay theeruvaan
Mannavane, dayaa cheyyaname;-4 Mandamanassukalil unnatha balathodu
Chennidanam paraa nin vachanam
Nandiyod adiyangal ninne vanangaanarul
Cheyyaname krupa peyyaname;-5 Poovilum manamerum ponnilumoli chinnum
Thenilum madhurame nin vachanam
Raavilum pakalilum jeevanaay bhavichu mal
Bhaavi yanugraham aakaname;-
This song has been viewed 1240 times.
