Namme jayothsavmai vazhi nadathunna nalloru
Song
- Malayalam
1 നമ്മെ ജയോത്സവമായ് വഴിനടത്തുന്ന
നല്ലൊരു പാലകൻ യേശുവല്ലയോ
നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്ന
നല്ലൊരു ദൈവം ഈ യേശുവല്ലയോഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാം
അല്ലലെല്ലാം മറന്നാർത്തുപാടാം
എല്ലാ നാവും ചേർന്ന് ആഘോഷിക്കാം
വല്ലഭനെ എന്നും ആരാധിക്കാം2 കണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾ
ചിന്നഭിന്നമായിപ്പോയി
കഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾ
കഷ്ടത്തിലായിപ്പോയി;
കർത്താവിന്റെ ക്യപകൂടെയുള്ളപ്പോൾ
കൺമണിപോൽ അവൻ കാത്തുകൊള്ളും(2);-3 പൊട്ടക്കിണറിന്റെ എകാന്തതയിലും
പൊട്ടിത്തകർന്നിടല്ലേ
പൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലും
നിരാശനായിടല്ലേ;
പിന്നത്തേതിൽ ദൈവം മാനിച്ചിടും...
ഫറവോനും നിന്നെ മാനിച്ചിടും(2);-4 അലറും സിംഹം പോൽ ആരെയും
വിഴുങ്ങുവാൻ ശത്രു ഒരുങ്ങിടുമ്പോൾ
അനുഗ്രഹങ്ങൾക്ക് അറുതിവരുത്തുവാൻ
ഊടാടി നടന്നിടുമ്പോൾ
അത്ഭുതമേശുവിൽ ആശ്രയിച്ചാൽ
അതിലെല്ലാം ജയമായ് നടത്തും(2);- - English
1 Namme jayolsavamai vazhi nadathunna
Nalloru paalakan yeshu allayo
Ninnichorude mumpil manichu nadathunna
Nalloru daivam ie yeshu allayoHallelujah paadi jayam goshikam
Allalellam marann’arthu paadam
Ella’naavum chernnu aaghoshikam
Vallabhane ‘ennum aaradhikam2 Kannuneer’kkanuvan kothichu shathrukal chinnabhinnamai poi
Kashtatha varuthuvan shremichu virodhikal kashtathilai poi
Karthavinte krupa kude ullappol
Kanmani polavan kaathukollum;-3 Pottakinarinte ekandhathayilum pottithakarnnidalle
Pothipharin veettil ninnithanayalum nirashanaidalle
Pinnathethil daivam maanichidum
Pharaohvonum ninne maanichidum;-4 Alarum simham pol aareyum
Vizhunguvan shathru orungidumpol
Anugrehangalku aruthi’varuthuvan
Udaadi nadannidumpol
Albhuthamesuvil aashraichal
Athilellam jayamai nadathum;-
This song has been viewed 2088 times.
