Nisthulanaam nirmalanaam
Song
- Malayalam
നിസ്തുലനാം നിർമ്മലനാം
ക്രിസ്തുവിനെ സ്തുതിച്ചിടുവിൻ1 അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ
ദൈവിക തേജസ്സിൻ മഹിമയവൻ
ആദിയവൻ അന്തമവൻ
അഖിലജഗത്തിനും ഹേതുവവൻ;-2 വാർത്തയായിരുന്നവൻ ജഡമെടുത്തീ
പാർത്തലത്തിൽ വന്നു പാർത്തതിനാൽ
നമുക്കു തന്റെ നിറവിൽ നിന്നും
കൃപമേൽ കൃപ ലഭിപ്പാനിടയായ്;-3 ദൈവവിരോധികളായതിനാൽ
ന്യായവിധിക്കു വിധേയർ നമ്മെ
ദൈവമക്കൾ ആക്കിയല്ലോ
ജീവനും തന്നവൻ സ്നേഹിച്ചതാൽ;-4 തൻകൃപയിൻ മഹിമാധനത്തെ
നിത്യയുഗങ്ങളിൽ കാട്ടിടുവാൻ
മർത്യർ നമ്മെ അവനുയർത്തി
സ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;-5 വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം
പിന്നെയും ക്രിസ്തുവിലൊന്നാകും
പൂർണ്ണതയിൽ ദൈവികമാം
നിർണ്ണയങ്ങൾ നിറവേറിടുമേ;- - English
nisthulanam nirmalanam
kristhuvine stuthichiduvin1 adrishyanam daivathin prathimayavan
daivika thejasin mahimayavan
aadiyavan anthamavan
akhila jagathinum hethuvavan;-2 vaarthayaayirunavan jadameduthee
paarthalathil vannnu paarthathinaal
namuku thante niravil ninnum
krupamel krupa labhipanidayaay;-3 daiva virodhikal aayathinal
nyaayavidhiku vidheyar namme
daivamkal aakiyalo jeevanum
thanavan snehichathal4 than krupayil mahimadhanathe
nithyayugangalil kaattiduvan
marthyar namme avanuyarthi
swargasthalangalil angiruthi;-5 vinnilum mannilum ullathelam
pinneyum kristhuvil onnakum
poornathayil daivikamam
nirnayangal niraveridume;-
This song has been viewed 1380 times.