Yeshuve neeyente aashrayam

Malayalam
യേശുവെ നീയെന്റെ അശ്രയം

Song

  • Malayalam

    1 യേശുവേ നീയെന്റെ ആശ്രയം
    ഇന്നുമെന്റെ പാലകൻ
    എന്നു മേഘേ വന്നിടുമോ നീ
    എന്നെയും നിൻ ചാരെ ചേർത്തീടാൻ

    2 കഷ്ടതകൾ വന്നിടുമ്പോഴും
    തുഷ്ടിയോടെ മേവിടുവാനായ്
    കഷ്ടതയിൽ പൂർണ്ണനായ നീ
    എന്നിഷ്ടനായെൻ കൂടെയുള്ളതാൽ

    3 വീട്ടുകാരും കൂട്ടുകാരുമായ്
    ഏവരും വെറുത്തെന്നാകിലും
    സ്വന്തക്കാരാൽ തള്ളപ്പെട്ട നീ
    സ്വന്തമായണക്കുമെന്നെയും

    4 മന്നിലെന്നു വന്നിടും പ്രിയാ
    നിന്നിലൊന്നായ് ഞാനും ചേരുവാൻ
    നിൻ വരവിൽ മുന്നണിയായ് ഞാൻ
    നിന്നിടാനെൻ ഉള്ളം വെമ്പുന്നേ

    5 മൺമയമാം എന്റെ ദേഹമോ
    വിൺമയമായ് മാറിടും ദ്യഡം
    കർത്തനൊടു കൂടെ മോദമായ്
    വാണിടും ഞാൻ നിത്യകാലമായ്

  • English

    1 Yeshuve neeyente ashrayam
    Innumente paalakan
    Ennu meghe vannitumo nee
    Enneyum nin chaare chertheetaan

    2 Kashtathakal vannitumpozhum
    Thushtiyote mevituvaanaay
    Kashtathayil poornnanaaya nee
    Ennishtanaayen kooteyullathaal

    3 Veettukaarum koottukaarumaay
    Evarum veruthennaakilum
    Swanthakkaaraal thallappetta nee
    Swanthamaayanakkumenneyum

    4 Mannilennu vannitum priyaa
    Ninnilonnaay njaanum cheruvaan
    Nin varavil munnaniyaay njaan
    Ninnitaanen ullam vempunne

    5 Manmayamaam ente dehamo
    Vinmayamaay maaritum dyadam
    Karthanotu koote modamaay
    Vaanitum njaan nithyakaalamaay

Song added on : September 27, 2020
This song has been viewed 975 times.

Rate This Song