Nithyamaam snehathin aazham lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 1.

nithyamam snehathin aazham uyaravum 
neelavum veethiyum aaranjidam
ishdaril ninnellam thiranjedutho enne
shuddharodothu vasippathinayi

1 sworgadhi sworgangkal kadakkuvan kazhiyatha
nithyanam daivathin ishda puthran
duthrin sthuthikalum thathanin kudeyum
modamay irunnidathirangkiyo marthyanay;-

3 karthadhi karthavay rajadhi rajavay
iha’loka raajyangkal nedidathe
kaalvari medathil paapiye neduvan
yagamay’theernnitho rakthavum chinthiye;-

4 ulakilen arikilay preyamaya palathunde
athilellam prieyamaya priyanunde
engkilo kaalvari snehathin munnilayi
alinju pom ivayellam manju pole;-

5 kuttukar pirinjidum sodarar kaividum
matha-pithakkalum marannu pokum
maranathin kurirul thazhvara kazhivolam
piriyathen kudave paarthidum than;-

6 piriyatha snehitha! theeratha premame!
nee ente nithyaavakashamalle
ie bhuvil maathramo nithya’yugangkalilum
en prema kanthanayi nee vannidume;-

This song has been viewed 2416 times.
Song added on : 9/21/2020

നിത്യമാം സ്നേഹത്തിനാഴമുയരവും

നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ്

1 സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-

3 കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-

4 ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-

5 കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ;-

6 പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമേ;-

 

You Tube Videos

Nithyamaam snehathin aazham


An unhandled error has occurred. Reload 🗙