Aashrayam enikkini yeshuvilennum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 395 times.
Song added on : 9/7/2020

ആശ്രയം എനിക്കിനി യേശുവിലെന്നും

ആശ്രയം എനിക്കിനി യേശുവിലെന്നും 
ആകയാലില്ലിനി ആകുലമൊന്നും  

1 പാരിടത്തിൽ പല ശോധന വരികിൽ 
പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ
അല്ലലിൻ അലകൾ നേരേ വന്നിടുകിൽ 
ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ

2 സിംഹവായടച്ചും തീ ബലം കെടുത്തും 
സംഹാരദൂതൻ തൻ കൈകളെ തടുത്തും
അല്ലിലും പകലിലും തൻ ഭുജബലത്താൽ 
നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ

3 വാനിലെ പറവയെ പുലർത്തിടും ദൈവം 
വാസനമലർകളെ വിരിയിക്കും ദൈവം
മരുവിൽ തൻജനത്തെ നടത്തിടും ദൈവം
മറന്നിടാതെന്നെയും കരുതിടുമെന്നും 

4 തൻമൊഴി കേട്ടും തന്മുഖം കണ്ടും 
തൻപാദ സേവ ചെയ്തും ഞാൻ പാർക്കും
പാരിലെ നാളുകൾ തീർന്നുയെൻ പ്രിയനെ
നേരിൽ ഞാൻ കാണുമ്പോൾ തീരുമെൻ ഖേദം



An unhandled error has occurred. Reload 🗙