Yeshuve neeyenikkaay ithrayerre
Song
- Malayalam
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻ
അടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ1 മനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ
ഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..2 നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും
എളിയവർ വന്നിടുമ്പോൾ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..
This song has been viewed 675 times.
