Yahova en nallidayan (ps23 vanchipaattu) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yahova en nallidayan enikkoru muttum illa
pachayaaya pulpuratthil kidatthunnenne

2 svasthamaaya vellatthinn arikatthenne nadathunnu
ente pranane nathhan thaan thanuppikkunnu

3 thirunaamam nimithamaay neethi paathe nadatthunnu
kurirulil thaazhvarayil bhayappedilla

4 daivamente kudeyundu ennum enne nadathidaan
than vadiyum kolum enne aashvasippikkum

5 ente shathrukkal kaanke thaan virunnenikkorukkunnu
en thalaye enna kondu abhishekikkum

6 ente pana-pathram ennum niranju kavinjedunnu
nanmayum karunayum enne pinthudarnnidum

7 yahovayin vishuddhamaam aalye njaan vasichedum
nithyam sthuthikkum njaan ente Jeeva nathhane

8 sthuthi-sthuthi nithyam sthuthi avanennum yogyamallo
sthuthiychedam thirumunpil aadaaravode

sangkerthanam-23 (vanchi-ppatte)

This song has been viewed 491 times.
Song added on : 9/26/2020

യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും

1 യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും ഇല്ല
പച്ചയായ പുൽപ്പുറത്തിൽ കിടത്തുന്നെന്നെ!

2 സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നു
എന്റെ പ്രാണനെ നാഥൻ താൻ തണുപ്പിക്കുന്നു!

3 തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നു
കൂരിരുളിൻ താഴ്‌വരയിൽ ഭയപ്പെടില്ല!

4 ദൈവമെന്റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാൻ
തൻ വടിയും കോലും എന്നെ ആശ്വസിപ്പിക്കും!

5 എന്റെ ശത്രുക്കൾ കാൺകെ താൻ വിരുന്നെനിക്കൊരുക്കുന്നു
എൻ തലയെ എണ്ണകൊണ്ട് അഭിഷേകിക്കും!

6 എന്റെ പാനപാത്രമെന്നും നിറഞ്ഞു കവിഞ്ഞീടുന്നു
നന്മയും കരുണയും എന്നെ പിന്തുടർന്നിടും!

7 യഹോവയിൻ വിശുദ്ധമാം ആലയേ ഞാൻ വസിച്ചീടും
നിത്യം സ്തുതിക്കും ഞാനെന്റെ ജീവനാഥനെ!

8 സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലൊ
സ്തുതിച്ചീടാം തിരുമുൻപിൽ ആദാരവോടെ!

സങ്കീർത്തനം-23 (വഞ്ചിപ്പാട്ട്)



An unhandled error has occurred. Reload 🗙