Sthuthippin sthuthippin anudinam
Song
- Malayalam
1 സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം സ്തുതിപ്പിൻ
യേശുദേവനെ സ്തുതിച്ചിടുവിൻ
സർവ്വവല്ലഭനാമവനുന്നതനാം
നമ്മെ വീണ്ടെടുത്തോനവനാംആ... ആനന്ദമായ് സ്തുതി പാടിടുവിൻ
ജീവനാഥനെ പുകഴ്ത്തിടുവിൻ
സത്യദൈവമവൻ നിത്യജീവനവൻ
സ്വർഗ്ഗവാതിലും വഴിയുമവൻ2 തിരുക്കരതലത്തിൽ നമ്മെ വരച്ചുവല്ലോ
പരനാദിയിൽ മുന്നറിവിൽ
ഒരു നാളുമതാലവൻ തള്ളിടുമോ
നമ്മെ പേർചൊല്ലി വിളിച്ചുവല്ലോ3 ഒരു ജനനി തൻ കുഞ്ഞിനെ മറന്നിടിലും
അവൻ മറക്കുകില്ലൊരിക്കലുമേ
സ്വന്തജീവനെയും തന്നു സ്നേഹിച്ചവൻ
നമ്മെ കാത്തിടുമന്ത്യം വരെ4 ക്ഷാമം പെരുകിടിലും ഭൂമി കുലുങ്ങിടിലും
ജനം ആകുലരായിടിലും
ദൈവപൈതങ്ങൾ നാം തെല്ലും ഭയന്നിടുമോ
തുണ വല്ലഭനേശുവല്ലോ5 മേഘവാഹനത്തിൽ സ്വർഗ്ഗദൂതരുമായ്
മദ്ധ്യവാനിലവൻ വരും നാൾ
തിരുസന്നിധിയിൽ നമ്മെ ചേർത്തണയ്ക്കും
സർവ്വ തുമ്പവും പരിഹരിക്കും. - English
1 sthuthippin sthuthippin anudinam sthuthippin
yeshudevane sthuthichiduvin
sarvva vallabhanaa-mavan unnathanaam
namme veende’duthon avanaamaa... aanandamaay sthuthi paadiduvin
jeevanadhane pukazhthiduvin
sathydaivamavan nithya jeevanavan
svargga vaathilum vazhiyumavan2 thirukkara thalathil namme varachuvallo
paranaadiyil munnarivil
oru naalumathaalavan thallidumo
namme per cholli vilichuvallo;-3 oru janani than kunjine marannidilum
avan marakkukill-orickkalume
svantha jeevaneyum thannu snehichavan
namme kathidumanthyam vare;-4 kshamam perukidilum bhumi kulungidilum
janam aakularaayidilum
daiva paithangal naam thellum bhayannidumo
thuna vallabhaneshuvallo;-5 meghavahanathil svarggadutharumaay
madhya vaanilavan varum naal
thirusannidhiyil namme cherthanaykkum
sarvva thumbavum pariharikkum;-
This song has been viewed 1123 times.
