Daivam ninne kaividukailla

Malayalam
ദൈവം നിന്നെ കൈവിടുകയില്ല

Song

  • Malayalam

    ദൈവം നിന്നെ കൈവിടുകയില്ല 
    ദൈവം നിന്നെ കാണാതിരിക്കില്ല
    ദൈവം കണ്ണുനീർ മറികടന്ന് പോകുകില്ല 
    ദൈവം അത്ഭുതം പ്രവർത്തിക്കുവാൻ മടിക്കുകില്ല 

    നീ ദൈവത്തോട് നിലവിളിച്ചാൽ 
    നീ കണ്ണീരോടെ പ്രാർത്ഥിച്ചെന്നാൽ 
    ദൈവം താഴേയ്ക്കിറങ്ങിവരും 
    വന്ന് നിന്നോട് ചേർന്ന് നിൽക്കും 

    സർവ ശക്തനോട് നീ പ്രാർത്ഥിക്കുക 
    പാപത്തിൻ മറ നീക്കി അടുത്തുകൊൾക 
    അനുതപിച്ചാൽ ദൈവം അനുഗ്രഹിക്കും 
    രോഗം കടം ഭാരങ്ങൾ അകന്നുമാറും 

    ദൈവത്തോടടുത്ത് നീ ആയിടുമ്പോൾ 
    അവഗണിച്ചോർ നിന്നെ അനുമോദിക്കും 
    ഉപദ്രവിച്ചോർ നിന്നെ ഭയന്നുമാറും 
    ദീർഘ ക്ഷമ നീ ദൈവ കൃപയിൽ നേടും 

    ശത്രുവെ ഭയന്ന് നീ മാറീടേണ്ട 
    ദൈവ ശക്തിയിൽ നന്നേ ബലപ്പെടുക 
    ദൈവ കരങ്ങൾ നിന്റെ അരികിലുണ്ട് 
    ദൈവ ചെയ്തി ആരാലും തടുക്കുകില്ല

  • English

    Daivam ninne kaividukailla
    daivam ninne kanathirikilla
    daivam kannuneer marikannu pogukilla
    daivam albutham pravarthikuvan madikukilla

    Nee daivathodu nilavilichal
    nee kannirodu prathichennal
    daivam thazhekkirangi varum
    vannu ninnodu chernu nilkum

    sarvashakthanodu nee prathikkuka
    papathin kara neeki aduthukolka
    anuthabichal daivam anugrahikkum
    rogam kadam bharangal akannumarum

    daivathodu aduthu nee aayidumpol
    avaganichor ninne anumodikkum
    ubathravichor ninne bhayannumarum
    dheerga kshama nee kripayil needum

    shathruve bhayannu nee maridenda
    daiva shakthiyil nanne balapeduka
    daiva karangal ninte arikiluntu
    daiva cheithi aralum thadukukilla

Song added on : May 21, 2022
This song has been viewed 450 times.

Rate This Song