Ullam thakarumpol sharanam yeshuthaan

Malayalam
ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ

Song

  • Malayalam

    1 ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ
    ഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻ
    കണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടും
    കണ്ണുനീർ വാർത്തവൻ  എൻ കണ്ണുനീർ മാറ്റിടും

    2 ശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടും
    നിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും-എന്നെ
    സോദരർ മുൻപാകെ നിന്ദിതനായിടിലും
    യെബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും-എന്നെ

    3 എന്നെ പകക്കുന്നോർ കണ്ടു ലജ്ജിച്ചിടാൻ
    നന്മക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടും
    പൊട്ടക്കിണർ  അതിൽ ഞാൻ തള്ളപ്പെട്ടിടിലും
    ജോസേഫിൻ ദൈവം താൻ മാനിച്ചുയർത്തിടും-എന്നെ

    4 തീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലും
    ദൈവം തൻ പൊൻകരത്താൽ  എന്നെ വിടുവിച്ചിടും
    ആഴിതൻ ആഴവും അഗ്നിതൻ നാളവും
    എന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട്

Song added on : September 25, 2020
This song has been viewed 1441 times.

Rate This Song

YouTube Videos