atiravile tirusannidhi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

atiravile tirusannidhi
anayunnoru samaye
atiyay ninne stutippan kripa
arulka yesuparane
1
rajaniyatiladiyane nee
sukhamay katha kripaykkay
bhajaniyamam tirunamatti-
nnanantam stuti mahatvam (atiravile..)
2
evitellamisayil mrti
natannittuntu parane!
avil ninnenne paripalicha
kripaykkay stuti ninakk (atiravile..)
3
neduvirppittu karanjidunnu
pala martyarisamaye
adiyanullil kutukam - tanna
kripaykkay stututi ninakk (atiravile..)
4
kidakkayilvechariyam satta-
natukkatirippatinen
adukkal dudhaganatte kava-
lanacha kripayanalpam (atiravile..)
5
urakkattinu sukhavum tanne-
nnarike ninnu kripayal
urangatenne balamay katta
tirumenikku mahatvam (atiravile..)
6
arunan udichuyarnniksiti-
dyutiyal vilannitumpol
parane ente akame veli-
varulka tirukrpayal (atiravile..)

This song has been viewed 676 times.
Song added on : 12/12/2017

അതിരാവിലെ തിരുസന്നിധി

അതിരാവിലെ തിരുസന്നിധി

അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ
അരുള്‍ക യേശുപരനേ
                    1
രജനീയതിലടിയാനെ നീ
സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തി-
ന്നനന്തം സ്തുതി മഹത്വം (അതിരാവിലെ..)
                    2
എവിടെല്ലാമിശയില്‍ മൃതി
നടന്നിട്ടുണ്ടു പരനേ!
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക് (അതിരാവിലെ..)
                    3
നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
പല മര്‍ത്യരീസമയേ
അടിയനുള്ളില്‍ കുതുകം - തന്ന
കൃപയ്ക്കായ് സ്തുതുതി നിനക്ക് (അതിരാവിലെ..)
                    4
കിടക്കയില്‍വെച്ചരിയാം സത്താ-
നടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂതഗണത്തെ കാവ-
ലണച്ച കൃപയനല്പം (അതിരാവിലെ..)
                    5
ഉറക്കത്തിനു സുഖവും തന്നെ-
ന്നരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം (അതിരാവിലെ..)
                    6
അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി-
ദ്യുതിയാല്‍ വിളങ്ങീടുംപോല്‍
പരനേയെന്‍റെ അകമേ വെളി-
വരുള്‍ക തിരുകൃപയാല്‍ (അതിരാവിലെ..)


An unhandled error has occurred. Reload 🗙