Karthane ee dinam ninte utthama manavattiyam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Karthane ee dinam ninte utthama manavattiyam
sathyasabhamaddhye vanninn eduka vegam
                        
mrithyuve innalil vennuyirttezhunnadi sarppathin
mastakam takartha yudagothra simha adhipanakum (karthane..)
                         
                                  
aaru dinangal kontadhikara vachanattal ellam
paridamatinkal padachoru nathane
karanabhutanam ninne nerodu narar sevippan
charu taram elamdinam puranamay suddhiceyta (karttane..)
                                 
appane ninte vedathin chol padi prakaraminnum
eppozhutum natannu dhyanippatinnayi
ulpparitapangal neekki salpramodamullilakki
alparam adiyangalkku kelpu tanniduvanayi (karttane..)
                                 
ninnutaya vedathil ninn unnadadishayangal
kanunnatinengal kannugalinnu turakka
innu kelkkunna karyangalonnoliyate kandullam
tannil vinu patiyunnatinnu tunappatinnayi (karttane..)
                                 
dustalokam jadam pisachittirikkunna kanikal
kastam adiyangalkkayyoista nathane
nastavalayil veenakappettu nasichitade
kantistamod adiyangalkku neetuka trikkaikal vegam (karttane..)
                                 
ninnude dasar prarthichidunnatinnum prasangichi
dunnatinnum nin natmave innu nalkuka
innavarute seva nin munnil adipriyamay
vilanguvathinnu thunappan unnadangalil ninnaho (karttave..)

 

This song has been viewed 742 times.
Song added on : 2/4/2019

കര്‍ത്തനേ ഈ ദിനം നിന്‍റെ-ഉത്തമ മണവാട്ടിയാം

കര്‍ത്തനേ ഈ ദിനം നിന്‍റെ-ഉത്തമ മണവാട്ടിയാം
സത്യസഭാമദ്ധ്യേ വന്നി-ങ്ങെത്തുക വേഗം
                        
മൃത്യുവെ ഇന്നാളില്‍-വെന്നുയിര്‍ത്തെഴുന്നാദി സര്‍പ്പത്തിന്‍
മസ്തകം തകര്‍ത്ത യൂദാ-ഗോത്ര സിംഹാധിപനാകും- (കര്‍ത്തനേ..)
                         
                                  
ആറു ദിനങ്ങള്‍ കൊണ്ടധി-കാരവചനത്താലെല്ലാം
പാരിടമതിങ്കല്‍ പട-ച്ചോരു നാഥനേ
കാരണഭൂതനാം നിന്നെ-നേരോടു നരര്‍ സേവിപ്പാന്‍
ചാരുതരമേഴാം-ദിനം-പൂരണമായ് ശുദ്ധിചെയ്ത- (കര്‍ത്തനേ..)
                                 
അപ്പനേ നിന്‍റെ വേദത്തിന്‍-ചൊല്പടിപ്രകാരമിന്നും
എപ്പൊഴുതും നടന്നു ധ്യാ-നിപ്പതിന്നായി
ഉള്‍പ്പരിതാപങ്ങള്‍ നീക്കി-സല്‍പ്രമോദമുള്ളിലാക്കി
അല്പരാമടിയങ്ങള്‍ക്കു-കെല്‍പു തന്നീടുവാനായി- (കര്‍ത്തനേ..)
                                 
നിന്നുടയ വേദത്തില്‍ നീ-ന്നുന്നതാതിശയങ്ങള്‍ കാ-
ണുന്നതിനെങ്ങള്‍ കണ്ണുക-ളിന്നു തുറക്ക
ഇന്നു കേള്‍ക്കുന്ന കാര്യങ്ങ-ളൊന്നൊഴിയാതെ കണ്ടുള്ളം
തന്നില്‍ വീണു പതിയുന്ന-തിന്നു തുണപ്പതിന്നായി- (കര്‍ത്തനേ..)
                                 
ദുഷ്ടലോകം ജഡം പിശാ-ചിട്ടിരിക്കുന്ന കണികള്‍
കഷ്ടമടിയങ്ങള്‍ക്കയ്യോ-ഇഷ്ട നാഥനേ
നഷ്ടവലയില്‍ വീണക-പ്പെട്ടു നശിച്ചീടാതെക-
ണ്ടിഷ്ടമോടടിയങ്ങള്‍ക്കു-നീട്ടുക തൃക്കൈകള്‍ വേഗം- (കര്‍ത്തനേ..)
                                 
നിന്നുടെ ദാസര്‍ പ്രാര്‍ത്ഥിച്ചീ-ടുന്നതിന്നും പ്രസംഗിച്ചീ
ടുന്നതിന്നും നിന്നാത്മാവെ-ഇന്നു നല്‍കുക
ഇന്നവരുടെ സേവ നിന്മുന്നിലതിപ്രീയമായ് വി-
ളങ്ങുവതിന്നു തുണപ്പാ-നുന്നതങ്ങളില്‍ നിന്നഹോ- (കര്‍ത്താവേ..)
    

 



An unhandled error has occurred. Reload 🗙