Nalkidunna nanmayorthalAC

Malayalam
നൽകിടുന്ന നൻമയോർത്താൽ

Song

  • Malayalam

    നൽകിടുന്ന നന്മയോർത്താൽ
    നന്ദി ചൊല്ലി തീർന്നിടുമോ
    നൽകിടുന്ന കൃപകളോർത്താൽ
    സ്തോത്രമേകി തീർന്നിടുമോ(2)

    1 അറിയാത്ത വഴികളിലും
    അഴലേറും മരുവതിലും(2)
    വേനൽ ചൂടിൽ തളർന്നിടാതെ
    നമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി...

    2 ലോകമോഹം ഏറിയപ്പോൾ
    ശോക ചിന്ത മൂടിയപ്പോൾ(2)
    കരം നൽകി അണച്ചിടുന്നു
    സ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി...

    3 എന്നുമെന്റെ നൽസഖിയായ്
    ചാരെയെന്നും ദീപമായ്
    കരുതും നിൻ കരുണയല്ലോ
    ദിനം തോറും ആശ്രയമായ്(2) ;- നൽകി...

  • English

    nalkidunna nanmayorthal
    nandi cholli theernnidumo
    nalkidunna krupakalorthaal
    sthothram eki thernnidumo(2)

    1 ariyatha vazhikalilum
    azhalerum maruvathilum(2)
    venal chudil thalarnnidaathe
    namme nathhan kathidunnu(2);- 

    2 loka moham eriyappol
    shoka chintha mudiyappol(2)
    karam nalki anachidunnu
    sneha nathhan karthanavan(2);-

    3 ennumente nal sakhiyaay
    chareyennum depamaay
    karuthum nin karunayallo
    dinam thorum aashrayamaay(2);-

Song added on : September 21, 2020
This song has been viewed 968 times.

Rate This Song

YouTube Videos