Unarnnirippin nirmmadarayirippin

Malayalam
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ

Song

  • Malayalam

    ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ
    പ്രിയൻ നമുക്കായ് കരുതുകയാൽ
    ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ
    സർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ

    1 രോഗത്താൽ വലഞ്ഞിടിലും
    നിത്യം ശോകത്താൽ തകർന്നിടിലും
    ഭയം വേണ്ട മനതാരിൽ 
    നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി…

    2 വൈരിയിൻ ക്രൂരതയാൽ
    ചുറ്റും കൂരിരുൾ നിരന്നാലും
    പകൽ പോലൊളി പരത്തീടുവാൻ
    പാവനാത്മാവേ പകരുമവൻ;- ഉണർന്നി…

    3 മരണത്തെ ജയിച്ചവൻ താൻ
    മാറാമധുരമായ് മാറ്റിത്തരും
    അന്ത്യത്തോളം പൊരുതീടാം ക്രൂശിൻ
    ജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി...

Song added on : September 25, 2020
This song has been viewed 588 times.

Rate This Song

YouTube Videos