Eriyunna theeyulla narakamathil

Malayalam
എരിയുന്ന തീയുള്ള നരകമതിൽ

Song

  • Malayalam

    എരിയുന്ന തീയുള്ള നരകമതിൽ വീണു 
    കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെ
    കര കയറീടുവാൻ ഒരു വഴിയും ഇല്ല 
    പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽ

    1 കെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതു
    കടുത്തയൊരഗ്നിയിൻ ചൂളയത്രെ 
    പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു 
    മിടുക്കനാം സാത്താനും അടുക്കലുണ്ട്

    2 സങ്കടമയ്യയ്യോ എൻ പ്രിയരേ യമ 
    കിങ്കരരനവധി ഉണ്ടവിടെ 
    ചെങ്കടലിൽ അന്നു താണ യോദ്ധാക്കളും
    ചുങ്കം പിരിക്കുന്നവരുമുണ്ട് 

    3 ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ 
    എന്തെടാ നീയിത്ര ഖേദിക്കുന്നു 
    ഉന്തു കൊണ്ടെന്റെ വെള്ളിക്കട്ടി പോയെ
    കിങ്കരരാരാണ്ടോ കൊണ്ടു പോയേ

    4 അതിനിടയിൽ ഒരു മുറവിളിയും അപ്പോൾ 
    ആരാതെന്നായി നരകമൂപ്പൻ 
    ആഹാബിൻ ഭാര്യയാം  ഇസബെലാണേ 
    വേദന എനിക്കൊട്ടും സഹിച്ചു കൂടാ

    5 മൂലയിൽ കേൾക്കുന്നതെന്തു ശബ്ദം അയ്യോ 
    ഏലിയുടെ മക്കൾ ഞങ്ങൾ തന്നെ 
    നാറുന്ന ദുർഗന്ധ കൂപമതിൽ നിന്നും 
    മാറി നിൽപ്പാൻ സ്ഥലം വേറെയില്ല

    6 യൂദായെ അവിടൊങ്ങും കാണുന്നില്ല അപ്പോൾ 
    പാതകനെവിടെന്നു ചോദ്യമായി 
    അടിയൻ ഇതിന്റെ അടിയിലിങ്ങുണ്ടെ 
    അടിപിടി പുഴുക്കടി ഇവിടധികം 

    7 മൂളലും ഞരക്കവും മുറവിളിയും പിന്നെ 
    കാളുന്ന തീയും തേളുകളും 
    കൂളികൾ കൂട്ടവും കുത്തും ഇടികളും 
    നാളുകൾ ഈവിധം കഴിക്കുന്നയ്യോ

    8 ശുദ്ധമാം ജീവിതം ചെയ്യാത്തോരായ് ഇന്ന് 
    ഇദ്ധരയിൽ  ഉള്ള മാന്യരാകെ 
    നിത്യ നരകത്തിനുൾ ദുരിതങ്ങളെ 
    സത്യമായ് ഏറ്റിടും ഓർത്തിടുക

     

     

Song added on : September 17, 2020
This song has been viewed 479 times.

Rate This Song