Prathyaasha varddhikkunnen prana nathhane lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 prathyaasha varddhikkunnen prana nathhane
praavin chiraku nee ekiyengkil;
parannu poyeedum njaan ie maruvil ninnum
svargga kanaan nattil vaazhuvaanaay(2)

2 durghada medukal kayarukil thalarathe
nin krpayekuka en pithaave;
agathiyavishvasthanaayenne vannaalum
vishuddhanaay parkkunna snehamurthe(2);-

3 kashdathayaakunna shdhanayen nere
adikkadiyaay pozhin’jozhukukilum;
kashdatha sahichavan than karam nettithaan
enne anudinam nadathidunnu(2);-

4 karthaavin vaakkukal purnamaay  vishvasiche
aruma nathhan pinpe yaathra cheythaal;
puthu mannaa thannavan nithyavum potidum
puthu nagarathil naam aanandikkum(2);-

This song has been viewed 1633 times.
Song added on : 9/22/2020

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ

1 പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ
പ്രാവിൻ ചിറകു നീ ഏകിയെങ്കിൽ;
പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നും
സ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)

2 ദുർഘട മേടുകൾ കയറുകിൽ തളരാതെ
നിൻ കൃപയേകുക എൻ പിതാവേ;
അഗതിയവിശ്വസ്തനായെന്ന് വന്നാലും
വിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);-

3 കഷ്ടതയാകുന്ന ശോധനയെൻ നേരെ
അടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും;
കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻ
എന്നെ അനുദിനം നടത്തിടുന്നു(2);-

4 കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച്
അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ;
പുതുമന്നാ തന്നവൻ നിത്യവും പോറ്റിടും
പുതുനഗരത്തിൽ നാം ആനന്ദിക്കും(2);-

You Tube Videos

Prathyaasha varddhikkunnen prana nathhane


An unhandled error has occurred. Reload 🗙