Krupa nidhe enneshuve snehathil

Malayalam
കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ

Song

  • Malayalam

    കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേ
    വീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേ

    1 നിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാ
    നിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേ

    2 ബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർ
    ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ;-

    3 കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം 
    രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്

Song added on : September 19, 2020
This song has been viewed 327 times.

Rate This Song

YouTube Videos