Shashvathmaya vedenikunde swarga lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
shashvathamaya vedenikkunde
swargga naadathilunde karthavorukkunnunde
1 Papamannatililla oru shapavu’mavideyilla
Nitya’santhosham shirassil vahikum
Bhakta’jangalunde-halleluyah;-
2 Iravu’pakalennilla avidirul’oru’leshamilla
Vitharidum velicham netiyin suryan
Athumathi’aanandamay-halleluyah;-
3 Bhinnatha’avideyilla kashi’bhedangal’onnumilla
Oru pithru’sutharay orumichu vazu
nna’anughraha’bhavanamatham-halleluyah;-
4 Vazakuka’lonnumilla panimudakul varikayilla
Manusyaril dharidhrar dhanikar’ennilla
eekashareramaver-halleluyah;-
5 Kannunera’videyilla-ini maranam’undakayilla
Aruma’yodeshuvin’arikil nam nityam
Orumichu vazukayam-halleluyah;-
ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗനാട
ശാശ്വതമായ വീടെനിക്കുണ്ട്
സ്വർഗ്ഗനാടതിലുണ്ട് കർത്താവൊരുക്കുന്നുണ്ട്
1 പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല
നിത്യസന്തോഷം ശിരസ്സിൽ വഹിക്കും
ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!
2 ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല
വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ
അതുമതിയാനന്ദമായ് ഹല്ലേലുയ്യാ
3 ഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല
ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്ന
അനുഗ്രഹഭവനമതാം ഹല്ലേലുയ്യാ
4 വഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല
മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല
ഏകശരീരമവർ ഹല്ലേലുയ്യാ!
5 കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല
അരുമയോടേശുവിന്നരികിൽ നാം നിത്യം
ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!