Eettavum nallathellaam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Eettavum nallathellaam mun karuthunna
Ethrayo Nallavanaaneshu Rakshakan
Pinthudarnnidaam thante paathayil
Pinnottu nokkidaathe krooshin paathayil

1 Koode aarumille ninte yaathrayil?
Pedi venda Naathan koodeyundallo!
Vedinjeeduka ninte loka impangal
Vishudharaay vasicheeduka Seeyon yaathrayil

 

2 Akkaraykku pokaan aajna nalkiya
Aathma Naathan Yeshy koode undennum
Olangalum van-thiramaala vannaalum
Odeedaam dhairyamaay Krooshin paathayil

 

3 Lotthin bhaarya pole nokki nilkkalle
Kootthukaazhchayaay bhavichu thakarnnupokume
Pingamicheedaam naam Naathan paathayil
Pinnilullathokke marannu nere odidaam

4 Daiva vachanam ennum nammalkkaashrayam
Paavanamaay kaatthidum namme ennennum
Anusarichidaam poornna hrudayamodennum
Anugamichidaam Than vachana velichatthil

This song has been viewed 364 times.
Song added on : 9/16/2020

ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന

ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന 
എത്രയോ നല്ലവൻ ആണേശു രക്ഷകൻ
പിന്തുടർന്നിടാം തന്റെ പാതയിൽ 
പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ

1 കൂടെ ആരുമില്ലേ നിന്റെ യാത്രയിൽ
പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!
വെടിഞ്ഞീടുക നിന്റെ ലോക ഇമ്പങ്ങൾ
വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ

2 അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ
ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും
ഓളങ്ങളും വൻ-തിരമാല വന്നാലും
ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ

3 ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!
കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ
പിൻഗമിച്ചീടാം നാം നാഥൻ പാതയിൽ
പിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാം

4 ദൈവവചനം എന്നും നമ്മള്‍ക്കാശ്രയം
പാവനമായ് കാത്തിടും നമ്മെ എന്നെന്നും
അനുസരിച്ചിടാം പൂർണ്ണ ഹൃദയമോടെന്നും
അനുഗമിച്ചിടാം തൻ വചന വെളിച്ചത്തിൽ



An unhandled error has occurred. Reload 🗙