unarnnezhunnelkkuka tirusabhaye lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
unarnnezhunnelkkuka tirusabhaye
manavalande varavinayi orungiduka
varumadhivegamennaruliyavan
parivarangaloditha varunnu vanil
varume vanathil priyakantan
patinayirangaliladhi sreshtan (2)
viravodavane nam edhirelppan
orungam orungam tirusabhaye (2)
udayavanaruliyoradayalangal
bhuvil niraverunnoronnum niraverunnu
kodiya vinakalengum nadamadunnu
daivasabhaye nin talaye nee uyarthiduka (varume..)
asuddhamam vasanathe erinjiduka
divyamahatvattin alankaram dharichiduka
visuddhiye thikachu nee orungi ninnal
svarggamahimayil manavalan anachidume (varume..)
pradiyogi vazhikalil edirthidatte
pradikulangal anudinam perukidatte
jayaveeran yesu mun nadannidume
ninde karam pidichanudinam nadathidume (varume..)
nodi neratteykkulla duridamunde
adhinoduvilo nithyamam mahimayundu
anihtyamam sukhathe nee veruthidumpol
nithya mahatvattin pratiphalam anantamallo (varume..)
ഉണര്ന്നെഴുന്നേല്ക്കുക തിരുസഭയേ
ഉണര്ന്നെഴുന്നേല്ക്കുക തിരുസഭയേ
മണവാളന്റെ വരവിനായ് ഒരുങ്ങിടുക
വരുമതിവേഗമെന്നരുളിയവന്
പരിവാരങ്ങളോടിതാ വരുന്നു വാനില്‍
വരുമേ വാനത്തില്‍ പ്രിയകാന്തന്‍
പതിനായിരങ്ങളിലതി ശ്രേഷ്ഠന് (2)
വിരവോടവനെ നാം എതിരേല്പ്പാന്
ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ (2)
ഉടയവനരുളിയോരടയാളങ്ങള്
ഭൂവില്‍ നിറവേറുന്നോരോന്നും നിറവേറുന്നു
കൊടിയ വിനകളെങ്ങും നടമാടുന്നു
ദൈവസഭയേ നിന് തലയെ നീ ഉയര്‍ത്തിടുക (വരുമേ..)
അശുദ്ധമാം വസനത്തെ എറിഞ്ഞിടുക
ദിവ്യമഹത്വത്തിന് അലങ്കാരം ധരിച്ചിടുക
വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാല്‍
സ്വര്‍ഗ്ഗമഹിമയില്‍ മണവാളന് അണച്ചിടുമേ (വരുമേ..)
പ്രതിയോഗി വഴികളിലെതിര്ത്തിടട്ടെ
പ്രതികൂലങ്ങളനുദിനം പെരുകിടട്ടെ
ജയവീരന്‍ യേശു മുന്‍ നടന്നിടുമേ
നിന്റെ കരം പിടിച്ചനുദിനം നടത്തിടുമേ (വരുമേ..)
നൊടി നേരത്തേയ്ക്കുള്ള ദുരിതമുണ്ടേ
അതിനൊടുവിലോ നിത്യമാം മഹിമയുണ്ട്
അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോള്‍
നിത്യ മഹത്വത്തിന് പ്രതിഫലം അനന്തമല്ലോ (വരുമേ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1086 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |