Ennum ennennum en udayavan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ennum ennennum en
udayavan marathe krupa theeraathe (2)

1 ketta makaneppole dushta vazhikalil
en ishtam pol njaan nadannu(2);
enne kettipidichu muthamittangu
sveekarippan ishtappedunnappanaam(2);- ennum...

2 ellaam thulachu neecha panniyin 
theta thinnu vallaathe naal kazhichu(2)
enne thallathe meltharamaam ankiyum
mothiravum ellaam tharunnappanaam(2);- ennum...

3 paapa’chelikkuzhiyil veenu marichavan 
njaan veendum jeevan labhichu (2)
theere kaanathe poyavan njaan
kandukitti mahathvam muttum ninakkappane(2);- ennum...

4 appaa nin vettilini ekkaalavum 
vasikkum ie paapi nin adiyaan(2)
enikkippaaril labhamellam chappanen
daivame nin thrippadam en gathiye(2);- ennum...

 

This song has been viewed 2048 times.
Song added on : 9/17/2020

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ

എന്നും എന്നെന്നും എൻ 
ഉടയവൻ മാറാതെ കൃപ തീരാതെ (2)

1 കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ
എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);
എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു
സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും..

2 എല്ലാം തുലച്ചു നീച പന്നിയിൻ 
തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)
എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും
മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും...

3 പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ 
ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)
തീരെ കാണാതെ പോയവൻ ഞാൻ
കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും...

4 അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും 
വസിക്കും ഈ പാപി നിൻ അടിയാൻ(2)
എനിക്കിപ്പാരിൽ ലാഭമെല്ലാം ചപ്പാണെൻ
ദൈവമേ നിൻ തൃപ്പാദം എൻ ഗതിയെ(2);- എന്നും...

 

You Tube Videos

Ennum ennennum en udayavan


An unhandled error has occurred. Reload 🗙