Neeyozhike neeyozhike aarumilleesho
Song
- Malayalam
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!
സ്നേഹമയമേ! വിശുദ്ധി നീതിനിറവേ1 നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ
നീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ..2 എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ…3 ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കു
ഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ…4 തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?
നിന്നരുമ നാമം അടിയാനു സമസ്തം;- നീ…5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…
This song has been viewed 823 times.