Pranapriyan eppol varum vaana lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

pranapriyan eppol varum vaana meghathil
ente prathyasha bhavanathil ennu cherumo

1 paarilanyan paradeshi’njaan nin varavu kaathu njaan-aa
vagdathanattil cheruvaan nokki parkkunne-en priyaa;-

2 chuderum ie maruyathra thernnu shobhitha nattil chernnedum-aa
nithya saubhagyam orthu njaan paadimodikkum-en priyaa;-

3 aarum sahayam ekidatha neram yeshu rakshakan
ente sahaya sanketham ente rakshayum-kottayum;-

4 nerippukanja manasathil karanju kanneer thukumbol
than karangalal thudachavan pakarum aashvasam-ennume;-

5 lokam pazhichu dushikkumbol priyarellam thyajikkumbol
sahichu nilppan nalkuka nin manassine-en priya;-

6 chirichukattum poymukhangal peythu vezhthum vishamanjil
nashichu pokanorikkalum nee anuvadikkathe-en priya;-

7 daivathejasse thingivilangum divyanagaram puki njaan-aa
vishuddhar kuttam chernnu ninnu priyane vazhthume-nithyamay;-

This song has been viewed 522 times.
Song added on : 9/22/2020

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
എന്റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോ

1 പാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആ
വാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-

2 ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആ
നിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-

3 ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻ
എന്റെ സഹായ സങ്കേതം എന്റെ രക്ഷയും-കോട്ടയും;-

4 നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾ
തൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-

5 ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾ
സഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-

6 ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽ
നശിച്ചു പോകാനൊരിക്കലും നീ അനുവദിക്കാതെ-എൻ പ്രിയാ;-

7 ദൈവതേജസ്സ് തിങ്ങിവിളങ്ങും ദിവ്യനഗരം പൂകിഞാൻ-ആ
വിശുദ്ധർ കൂട്ടം ചേർന്നു നിന്നു പ്രിയനെ വാഴ്ത്തുമേ-നിത്യമായ്;-



An unhandled error has occurred. Reload 🗙