Puthanerushalemilen nathhan kalyana lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 puthanerushalemilen nathhan
kalyana virunnil
aamodathodananju njaan
aathmavil geetham paadidum

chorus
vinduthar vaazhthum kaanthante
chaare ananju nilkkum njaan
aa nalla naalkal orkkumbol
aathmaavil ullam thullunne

2 illa dukham vilaapavum
than chaare chernu vaazhumbol
aanikaletta paaniyaal
anpil kanner thudachedum;- vinduthar..

3 nithya nal raajyamorkumbol
innulla klesham neengkippom
kashtangkaletta nathhanaay
impamaay naal kazhichidam;- vinduthar..

4 innu naam cheyyum velakal
kanneril thikachedukil
annaal than sannidhiyil naam
kandedum kiredangkalaay;- vinduthar..

5 nin perkkaay nathhan kurishathil
etta van kashtamorthengkil
ithra van sneham thalli nee
paapathil naal kazhikumo

chorus 2
kaanumo neeyum sodaraa
en nathhan dhwani kelkkumbol
aa nalla naalkal orkkumbol
aathmaavil uallam thullunne

This song has been viewed 252 times.
Song added on : 9/22/2020

പുത്താനെരുശലേമിലെൻ നാഥൻ കല്യാണ

1 പുത്തനെരുശലേമിലെൻ നാഥൻ
കല്യാണ വിരുന്നിൽ
ആമോദത്തോടണഞ്ഞു ഞാൻ
ആത്മാവിൽ ഗീതം പാടിടും

Chorus
വിൺദൂതർ വാഴ്ത്തും കാന്തന്റെ 
ചാരേ അണഞ്ഞു നില്ക്കും ഞാൻ
ആ നല്ല നാൾകൾ ഓർക്കു മ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ

2 ഇല്ല ദുഃഖം വിലാപവും
തൻ ചാരെ ചേർന്നു വാഴുമ്പോൾ
ആണികളേറ്റ പാണിയാൽ
അൻപിൽ കണ്ണീർ തുടച്ചീടും;- വിൺ...

3 നിത്യ നൽ രാജ്യമോർക്കുമ്പോൾ
ഇന്നുള്ള കഷ്ടം നീങ്ങിപ്പോം
കഷ്ടങ്ങളേറ്റ നാഥനായ്
ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ...

4 ഇന്നു നാം ചെയ്യും വേലകൾ
കണ്ണീരിൽ തികച്ചീടുകിൽ
അന്നാൾ തൻ സാന്നിധിയിൽ നാം
കണ്ടീടും കിരീടങ്ങളായ്;- വിൺ...

5 നിൻ പേർക്കായ് നാഥൻ ക്രൂശതിൽ
ഏറ്റ വൻ കഷ്ടം മോർത്തെങ്കിൽ
ഇത്ര വൻ സ്നേഹം തള്ളി നീ
പാപത്തിൽ നാൾ കഴിക്കുമോ

Chorus 2
കാണുമോ നീയും സോദരാ
എൻ നാഥൻ ധ്വനി കേൾക്കുമ്പോൾ
ആ നല്ല നാൾകൾ ഓർക്കുമ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ;- വിൺ...

You Tube Videos

Puthanerushalemilen nathhan kalyana


An unhandled error has occurred. Reload 🗙