Ennamma tannudarattil njanuruvaya nimisham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ennamma tannudarattil njanuruvaya nimisham
ennesu enne arinjirunnu (2)
matavin maritattil kattu suksichatum yesu
a karangalilekk njan pirannu veenu (ennamma..)

janicha nal mutal inn vareyum
avitunnanente daivam (2)
kaikkunjineppol lalanamettu njan valarnnu
amma tan melankiyal samraksithayayi
punyamam karangal santvanameki
eppolumorkkum njanaa daivasneham
stutikkum njanen anthyam vareyum (ennamma..)

prasantamay‌ njan kidannuragunnu oro ravum
unarnnelunnelkkunnu oro prabhatavum
nityavumenne paripalikkum daivam
vazhi nadattunnu pitavin sneham nalki
pachappulpparappukal enikkay tirkkunnu
anandattal alapikkunnu nani gitam (ennamma..)

This song has been viewed 695 times.
Song added on : 6/5/2018

എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം

എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം
എന്നേശു എന്നെ അറിഞ്ഞിരുന്നു (2)
മാതാവിന്‍ മാറിടത്തില്‍ കാത്തു സൂക്ഷിച്ചതും യേശു
ആ കരങ്ങളിലേക്ക് ഞാന്‍ പിറന്നു വീണു (എന്നമ്മ..)
                        
ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും
അവിടുന്നാണെന്‍റെ ദൈവം (2)
കൈക്കുഞ്ഞിനെപ്പോല്‍ ലാളനമേറ്റു ഞാന്‍ വളര്‍ന്നു
അമ്മ തന്‍ മേലങ്കിയാല്‍ സംരക്ഷിതയായി
പുണ്യമാം കരങ്ങള്‍ സാന്ത്വനമേകി
എപ്പോഴുമോര്‍ക്കും ഞാനാ ദൈവസ്നേഹം
സ്തുതിക്കും ഞാനെന്‍ അന്ത്യം വരേയും (എന്നമ്മ..)
                        
പ്രശാന്തമായ്‌ ഞാന്‍ കിടന്നുറങ്ങുന്നു ഓരോ രാവും
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ഓരോ പ്രഭാതവും
നിത്യവുമെന്നെ പരിപാലിക്കും ദൈവം
വഴി നടത്തുന്നു പിതാവിന്‍ സ്നേഹം നല്‍കി
പച്ചപ്പുല്‍പ്പരപ്പുകള്‍ എനിക്കായ് തീര്‍ക്കുന്നു
ആനന്ദത്താല്‍ ആലപിക്കുന്നു ഞാനീ ഗീതം (എന്നമ്മ..)



An unhandled error has occurred. Reload 🗙