Uyarunnen ullil sthothrathin ganam
Song
- Malayalam
ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ ഗാനം
പകരുന്നെൻ നാഥൻ കൃപയിൻ വൻ ദാനം
പാപങ്ങളെല്ലാം പോക്കുന്നു താതൻ
വേദനയെല്ലാം നീക്കുമെൻ നാഥൻ1 പാടിടും ഞാൻ എന്നും തവഗാനം
ഘോഷിക്കും ഞാൻ എന്നും തൻ നാമം
പകരുകെന്നുള്ളിൽ പാവനമാം ശക്തി
ചൊരിയുവാൻ പാരിൽ സ്നേഹത്തിൻ കാന്തി;-2 സ്തുതികൾക്കു യോഗ്യൻ നാഥാ നീ മാത്രം
സ്തുതിയെൻ നാവിൽ നിന്നുയരട്ടെ എന്നും
താതാ നിൻ സാക്ഷ്യം പാരെങ്ങും പകരാൻ
തരിക നിൻ ശക്തി നിന്നെപ്പോലാവാൻ;-3 കൂപ്പുന്നെൻ കൈകൾനാഥാ നിൻ മുന്നിൽ
ഉയർത്തുന്നെൻ കൺകൾ തുണയരുളും ഗിരിയിൽ
പരനെ നിൻ വകയായ് തരുന്നെന്നെ മുഴുവൻ
നടത്തെന്നെ ദിനവും തിരുവിഷ്ടം പോലെ;-
This song has been viewed 1224 times.