Yakkobe ne enthinevidhathil chintha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

yakkobe! ne enthineevidathil chitha-
bharangkal kondullilandhanay therunnu
misrayemil vannu nin bharam ozhichavan
chengkadal vattichon nin munpilundini

1 preuvellam kandal nee lesham kalangenda
agniyil nee vekatheyennum njaan kathidum
nin mukam enthini kshoniyil vilarunnu
enthini nin manam chinthayal vadunnu;-

2 aavarthana’shakthi enmakalkekum najan
kathirunedukil shakthanay theerum nee
kazhukan’pol nee parannathunnathathilayi
svargga sthalangkail jeevichu vazhum nee;-

3 aayiramayiram koda’kodi marthayar-
kkashi’shamekunna van nadiyakum nee
venalkkalavum varsham ennulla bhedam nin
veliyillathorkku van nadiyakum nee;-

4 eppozum santhoshapurnnayi nine njaan
ipparil palichen kaikalil sukshikkum
kannin manipole ninne ninchu njaan
en marvvileppozum ninne vahichidum;-

5 alayunee lokathin oolangkal kandu nee
valayunnathenthi’ennoman pthaythale
vishvasa’kkappalil mokshapuram nokki
yathra cheyum bhaktharkkelokam kshanekam;-

This song has been viewed 394 times.
Song added on : 9/26/2020

യാക്കോബേ നീ എന്തിനി വിധത്തിൽ ചിന്ത

യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ-
ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നു
മിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻ
ചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനി

1 പെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാ
അഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടും
നിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നു
എന്തിനി നിൻ മനം ചിന്തയാൽ വാടുന്നു;-

2 ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻ
കാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീ
കഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ് 
സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ;-

3 ആയിരമായിരം കോടാകോടി മർത്യർ-
ക്കാശിഷമേകുന്ന വൻ നദിയാകും നീ
വേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻ
വേലയില്ലാത്തോർക്കു വൻ നദിയാകും നീ;-

4 എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻ
ഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കും
കണ്ണിൻ മണിപോലെ നിന്നെ നിനച്ചു ഞാൻ
എൻ മാർവ്വിലെപ്പോഴും നിന്നെ വഹിച്ചിടും;-

5 അലയുന്നീ ലോകത്തിൽ ഓളങ്ങൾ കണ്ടു നീ
വലയുന്നതെന്തിനെന്നൊമനപ്പൈതലേ
വിശ്വാസക്കപ്പലിൽ മോക്ഷപുരം നോക്കി
യാത്രചെയ്യും ഭക്തർക്കിലോകം ക്ഷണികം;-



An unhandled error has occurred. Reload 🗙