Pranapriyaa nin varavathum kathe

Malayalam
പ്രാണപ്രിയാ നിൻ വരവതും കാത്ത്

Song

  • Malayalam

    1 പ്രാണപ്രിയാ നിൻ വരവതും കാത്ത്
    പാരിതിൽ പാടുകൾ പലതും സഹിച്ച് (2)
    കാഹള ധ്വനിയൊന്നു കേൾപ്പതിനായ്
    ആശയോടെന്നും കാത്തിടുന്നു(2)

    കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂ
    കാലമേറെ താമസമോ(2)
    കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നു
    കാന്താ നീ വേഗം വന്നിടണേ(2)

    2 ശോധനകൾ അകംപുറമായ് വരുമ്പോൾ
    ശോകത്താൽ എൻമനം നീറിടുമ്പോൾ(2)
    ശോഭയേറും നിൻമുഖം കാൺമാൻ
    ശോഭിത മണവാളാ കാത്തിടുന്നു(2);-

    3 ലോകരെല്ലാം എനിക്കെതിരാകിലും
    സ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2)
    പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻ
    നിൻവിളി ഓർത്തു കാത്തിടുന്നു (2);-

  • English

    Pranapriyaa nin varavathum kathe
    parithil padukal palathum sahiche(2)
    Kahala dhwaniyonnu kelppathinayi
    Aashayodennum kathidunnu(2)

    Kaatthirippu njan kaatthirippu
    Kaalamere thaamasamo (2)
    Kaatthu kaatthirunnen kankal kuzhayunnu
    Kaanthaa nee vegham vannidane (2)

    2 Shodhanakal akam puramaay varumbol
    Shokatthal en manam neeridumbol(2)
    Shobayerum nin mukam kaanmaan
    Shobitha manavaalaa kaatthidunnu(2);- Kaatthirippu…

    3 Lokarellam enikkethirakilum
    Svanthakkarum enne thallidumbol(2)
    Prana naathaa nin svaram kelppaan
    Nin vili ortthu katthidunnu(2);- Kaatthirippu…

Song added on : September 22, 2020
This song has been viewed 481 times.

Rate This Song

YouTube Videos