Shuddhathmave vannennullil vasam lyrics

Malayalam Christian Song Lyrics

Rating: 4.75
Total Votes: 4.

1 shuddhathmave vannennullil vasam cheyyane
sathyathmave nithyathayil ethuvolavum
jeevanothuka jeevadayaka
jeevanalamay erinju theruvan

2 papam neethi nyayavidhi bodhamekidan ie
shapabhuvil penthakkosthil vannoraviye
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...

3 ambarathil ninnirangi agninavukal
anpodamarnnellarilum shakthinampukal
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...

4 rando monno perevide ente namathil
undavideyunde njanenneki vagdatham
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...

5 kallaayulla hrdayangalurukkedane
hallelluya geetham padanorukkedane
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...

This song has been viewed 7283 times.
Song added on : 9/24/2020

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ

1 ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ

2 പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ
ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...

3 അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...

4 രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...

5 കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...

You Tube Videos

Shuddhathmave vannennullil vasam


An unhandled error has occurred. Reload 🗙