Unarvin kaate veeshuka
Song
- Malayalam
1 ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ
ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ2 പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും
ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം3 നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ
ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക4 കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ
തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ5 ചുഴലിക്കാറ്റിന്റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ
കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ6 നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ
നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം7 സത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയും
സത്യദൈവവചനവും നിത്യമേകി പാലിക്ക8 നൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾ
കത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്
This song has been viewed 1397 times.