Ragam thalam aanandamelam

Malayalam
രാഗം താളം ആനന്ദമേളം

Song

  • Malayalam

    രാഗം താളം ആനന്ദമേളം 
    ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ 
    രാഗം സാന്ദ്രം പല്ലവിയാകും 
    ഭാവസംഗീത പുളകങ്ങൾ 

    വിമലം അവികല നയനം  തുറന്നു 
    സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ

    താതനും സുതനും സുന്ദര ഭൂമിയിൽ 
    നരനും പാടുന്നു

    1 മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്
    ദർശനത്തിന്റെ കാവ്യ  ഭംഗിയിൽമനമിരുന്നിടാറായ്

    ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക
    ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ

    2 സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം
    പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക

    പുലരി പുഞ്ചിരി പൂവരങ്ങിന്റെ ഭാവമായീടുക
    അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക

Song added on : September 23, 2020
This song has been viewed 2869 times.

Rate This Song