Meghathil vannidarray vinnil
Song
- Malayalam
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ
വേഗം വന്നിടും തൻ ജനത്തിന്റെ ആധികൾ തീർത്തിടുവാൻ1 ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ
ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു2 വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ
വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം3 വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ
ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും4 ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ
തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്
This song has been viewed 570 times.