Swargasathoshavum swargeeya vasavum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
1 സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ
മഹിമാസനത്തിന്റെ മഹനീയ സന്നിധി
മമ ജീവനെപ്രതി നീ മറന്നുവോ
എൻ പ്രിയനേ നിന്നോടു ചേരുവാൻ
എൻ പ്രാണനെന്ന് വാജ്ഛിക്കുന്നേ
നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ
എൻ ഹൃദയം ദാഹിക്കുന്നേ
2 നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ
എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ
ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും
നീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ...
3 എൻ പാപഭാരവും ശാപരോഗങ്ങളും
നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ
ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ
ആശ്വാസ ദായകാ നിൻ കൃപയല്ലോ;-
4 കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ
നിൻ മാനപാത്രമായ്-മനഞ്ഞീടേണം
നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം
എൻ പ്രാണനായകാ നിൻ ഹിതം ചെയ് വാ;- എൻ
5 പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ
നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ
ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ;- എൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |