Orikkalevanum marikum nirnayam lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 Orikkalevanum marikkum nirnnayam orungellavarum marippaan
daridran dhanikan vayassan shishuvum marikkunnillayo loke

2 puramel mulaykkum pullinnu samam narante jeevitham ulakil
vaadippozhiyum pushpam polavan odippom nizhal pole

3 naalu virale marthyanaayussu nilkkunnorellaam maaya
veshanizhalil nadannu thangal naal kazhikkunne kathapole

4 onnum naam ihe konduvannilla onnum koodaathe pokum
sampadichathu pinnil thallanam nampikkoodallo lokam

This song has been viewed 1389 times.
Song added on : 9/21/2020

ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും

1 ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ
ദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?

2 പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്റെ ജീവിതമുലകിൽ 
വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെ

3 നാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായ
വേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെ

4 ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും
സമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം



An unhandled error has occurred. Reload 🗙