Sthuthiyum pukazhchayu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Sthuthiyum pukazhchayu’mellaam - en
Yesu raajaavinu - sthuthiyum...


Doodha ganangale sthuthi chiduvin
Sai-nya samoohame sthuthi chiduvin
Soorya chandran maare sthuthi chiduvin
Nakshathra vriandangale sthuthi chiduvin

Swarggaadhi swarggangale sthuthi chiduvin
Vanaadhi vaanangale sthuthi chiduvin
Aazhiyin aazhangale sthuthi chiduvin
Bhoomiyi lullathellaam sthuthi chidatte

Theeyum, kal mazhayum, hima aaviyum
Vachanam anusarikkum kodum kaattum
Par vathavum kunnum sarva mruga jaalavum
Othu chernnu srushti thaave sthuthi chidatte

Bhumiyile rajakkan maar prabhukkan maarum
Yuvaakkan maar, vruddhan maar, yuvathikalum
Baalan maarum sarvva srishtikalum
Jeevanulla dai vathe sthuthi chidatte

Vachanathin sabdam kelkkum veeran maarum
Aaj nja anusarikkum susru shakkaarum
Aadhi pathya thile sarvva pravarthikalum
Aarthu paati yahovaye sthuthi chidatte

This song has been viewed 255 times.
Song added on : 9/25/2020

സ്തുതിയും പുകഴ്ച്ചയുമെല്ലാം - എൻ

സ്തുതിയും പുകഴ്ച്ചയുമെല്ലാം - എൻ
യേശു രാജാവിന് - സ്തുതിയും...

ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻ
സൈന്യ സമൂഹമേ സ്തുതിച്ചിടുവിൻ
സൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻ
നക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻ

സ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻ
വനാധിവാനങ്ങളേ സ്തുതിച്ചിടുവിൻ
ആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻ
ഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെ

തീയും കല്മഴയും ഹിമ ആവിയും
വചനം അനുസരിക്കും കൊടുംകാറ്റും
പർവ്വതവും കുന്നും സർവമ്യഗജാലവും
ഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെ

ഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരും
യുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളും
ബാലന്മാരും സർവ്വ സ്യഷ്ടികളും
ജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെ

വചനത്തിൻ ശബ്ദം കേൾക്കും വീരന്മാരും
ആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരും
ആധിപത്യത്തിലെ സർവ്വ പ്രവർത്തികളും
ആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ



An unhandled error has occurred. Reload 🗙