Swarga bhaagyam ethrayogyam aarkku lyrics

Malayalam Christian Song Lyrics

Rating: 4.67
Total Votes: 3.

swargga’bhagyam ethrayogyam aarkku-varnnikkaam
athin-bhaagyam’orkkum’thorum’enikkaashayerunne!

1 paapalokathil kidannu padupedunna eni-
kkeppozhente mokshaveettil chennu-chernnedaam

2 mumpe mumpe poyidunnor bhagyamullavar manni-
lulla kasdathakal nengki svastha’raayavar

3 loka’sambandha’bhavanam vittupoyennal- moksha
kaikalal therkkatha-veettil paarthidamello

4 randinaal njarangi-njaanum vanjichedunnue aathma-
vendeduppaam puthra’santhoshathilethuvaan

5 ingupedum paadukal’kkaashvasam prapippaan ente
magala’moksha purathil eppozhethum njaan?

6 pravinepol randu chirakundennakil njaan
sheghram ethum parannte manavalan sannidhau

This song has been viewed 4923 times.
Song added on : 9/25/2020

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!

1 പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-
ക്കെപ്പോഴെന്റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം

2 മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-
ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ

3 ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ
കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ

4 രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-
വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ

5 ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്റെ
മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?

6 പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-
ശീഘ്രം എത്തും പറന്നെന്റെ മണവാളൻ സന്നിധൗ



An unhandled error has occurred. Reload 🗙