Kurishin nizhalil thalachaychanudinam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kurishin nizhalil thalachaychanudinam vishramichidunnadiyan(2)
Kurishin snehathanalil krpayin shethalanizhalil
Pranapriyante thrikkazhalil(2)
Kanunnabhayamennazhalil(2)
1 papabhara chumadeduthavashanay thalarnnoren jevithame(2)
thalarnnoren jevitham kurishin thanalil shanthi kandathinal
Thalarathini vanavirivil(2)
Chirakadichuyarnnidum viravil(2)
2 sneham nirayum thirumozhi shravichu mal klesham marannidum njan(2)
Thirumozhiyanandanadam thenilum madhuram thanvedam
Tharumenikk’ananthasammodam(2)
Therkkumen manasakhedam(2)
3 ethu ghoravipathilum bhayannida-athavanil njanashrayikkum(2)
avanilennaashrayamennal avaniyilakulam vannal
avashathayanayukilannal(2)
avan thunayarulidum nannay(2)
കുരിശിൻ നിഴലിൽ തലചായ്ചനുദിനം
കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)
കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽ
പ്രാണപ്രിയന്റെ തൃക്കഴലിൽ(2)
കാണുന്നഭയമെന്നഴലിൽ(2)
1 പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2)
തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽ
തളരാതിനി വാനവിരിവിൽ(2)
ചിറകടിച്ചുയർന്നിടും വിരവിൽ(2)
2 സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)
തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദം
തരുമെനിക്കനന്തസമ്മോദം(2)
തീർക്കുമെൻ മാനസഖേദം(2)
3 ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)
അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽ
അവശതയണയുകിലന്നാൾ(2)
അവൻ തുണയരുളിടും നന്നായ്(2)
