Nalukalereyilla ente yeshumanalan varuvan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Nalukalereyilla ente yeshumanalan varuvan

1 mulkkiredam chudi murivettu mukham thazhthi
marakkurishil pranan vedinjathamen priyan
pon kiredam aninjathisundaranay
meghatheril varuvan

2 uttavarellaam upekshichedilum
snehitharellam kaivedinjedilum
karunamayanay karuthum en kanthane
maddhyavaanil kanuvaan;-

3 ullam uruki neeri njaan neeri
nirakannukalode kenidunneram
en kanner kanumpol kannuner thulumpunna
aa pon kankal kanuvaan

4 vaishamya medil dukhathazhvarayil
thechoolakalil simhakkuzhikalil
vadathe vazhuthathe vezhathe kathidum
aa pon kaikal kaanuvan

5 mannaya maranjatham priyaram vishuddhare
vin sharerathode mama manan munpil
kandu mukhaamukhamay avarodothu
halleluyyaa paaduvaan

6 karirumpaniyal en perkkaay krooshil
tharayakkappettatham aa thrippadangkalil
kumpitten kanthante murivetta marvvathil
ananja aashleshikkuvaan

This song has been viewed 235 times.
Song added on : 9/21/2020

നാളുകളേറെയില്ല എന്റെ യേശുമണാളൻ വരുവാൻ

നാളുകളേറെയില്ല എന്റെ യേശുമണാളൻ വരുവാൻ

1 മുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തി
മരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻ
പൊൻ കിരീടം അണിഞ്ഞതിസുന്ദരനായ്
മേഘത്തേരിൽ വരുവാൻ

2 ഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലും
സ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലും
കരുണാമയനായ് കരുതും എൻ കാന്തനെ
മദ്ധ്യവാനിൽ കാണുവാൻ

3 ഉള്ളം ഉരുകി നീറി ഞാൻ നീറി
നിറകണ്ണുകളോടെ കേണിടുന്നേരം
എൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്ന
ആ പൊൻ കൺകൾ കാണുവാൻ

4 വൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽ
തീച്ചൂളകളിൽ സിംഹക്കുഴികളിൽ
വാടാതെ വഴുതാതെ വീഴാതെ കാത്തിടും
ആ പൊൻ കൈകൾ കാണുവാൻ

5 മണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെ
വിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽ
കണ്ടു മുഖാമുഖമായ് അവരോടൊത്തു
ഹല്ലേലുയ്യാ പാടുവാൻ

6 കാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽ
തറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽ
കുമ്പിട്ടെൻ കാന്തന്റെ മുറിവേറ്റ മാർവ്വതിൽ
അണഞ്ഞ ആശ്ളേഷിക്കുവാൻ

You Tube Videos

Nalukalereyilla ente yeshumanalan varuvan


An unhandled error has occurred. Reload 🗙