Shree yeshu naamam parishuddha naamam
Song
- Malayalam
ശ്രീ യേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേ
എന്നെന്നുമേ എൻ ജീവൻ പോവോളം1 അത്യുന്നതന മറവിൽ എൻ സങ്കേതം
ആശ്രയിച്ചീടാൻ ശക്തനാം ദൈവം
പല കെണിയിൽ നിന്നും അപമാരിയിൽ നിന്നും
വിടുവിക്കും നാഥനെ വാഴ്ത്തീടുമേ2 പകൽ പറക്കും അസ്ത്രവും സംഹാരവും
പല ബാധയും നിശയിലെ ഭയത്തെയും
പേടിപ്പാനില്ല എന്നെ കാപ്പൻ
ദൈവം തൻ ദൂതരെ കല്പിച്ചക്കും3 കഷ്ടതയാം ശോധന നേരമതിൽ
ഇഷ്ടനായി ദൈവം എൻ കൂടിരിക്കും
തുഷ്ടിയായി എന്നെന്നും പോറ്റിടുമേ
ദീർഘായുസ്സിനാൽ നിറച്ചീടും
This song has been viewed 316 times.
