Yeshu varum vegathil aashvaasame

Malayalam
യേശുവരും വേഗത്തിൽ-ആശ്വാസമേ

Song

  • Malayalam

    യേശുവരും വേഗത്തിൽ ആശ്വാസമേ
    യേശു വരും വേഗത്തിൽ-ക്രിസ്തേശു

    1 മേഘം തൻ തേരും അനേകരാം ദൂതരും
    ശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെ

    2 ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കു
    ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ

    3 തന്തിരു വരവിന്നായ് സന്തതം കാത്തവർ
    അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻ

    4 ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം
    നിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ

    5 തൻ ജനത്തിനെല്ലാ നിന്ദയെ നീക്കി
    അൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻ

    6 തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടു
    സന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻ

    7 ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാം
    ഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു

  • English

    Yeshu varum vegathil aashvaasame
    Yeshuvarum vegathil-Kristheshu

    1 Megham than therum- anekaraam dutharum
    shekharippaan thannilekkalla shuddhare

    2 Daivathe sathyathil seva chithavarkku
    Chavine jayichu than jeevane koduppaan

    3 Thanthiru varavinnaay santhatham kaathavar
    Anthmillaathoru santhosham labhippaan

    4 Bhruthyanmar thaan chaytha sathya prakkaram
    Nithya mahathvathin raajyathil vaazhaan

    5 Than janathinellaa nindaye neekki
    Anpulla kaikondu kannuneer thudappaan

    6 Than thiru mughathe naam kannkondu kandu
    Santhushdamayennum than naamam sthuthippaan

    7 Lokathin chinthakal pokatte ellaam
    Eka prathyasha ingkaka en-Yeshu

Song added on : September 27, 2020
This song has been viewed 877 times.

Rate This Song

YouTube Videos